കോവിഡ്​ കാലത്ത് കോക്കാട് മാതൃക കാണിക്കുന്നു

കോവിഡ്​ കാലത്തെ വിവാഹം: കോക്കാട് മാതൃക കാണിക്കുന്നു കീഴാറ്റൂർ: ആറുമാസം മുമ്പ് നിശ്ചയിച്ച വിവാഹം, കോളനിയിൽ നിശ്ചയിച്ചിരുന്ന രണ്ട്​ വിവാഹനിശ്ചയങ്ങൾ എല്ലാം കോവിഡ്​ കാരണം മുടങ്ങി. എന്നാൽ, ആരോഗ്യ വകുപ്പി​ൻെറ കൃത്യമായ നിർദേശങ്ങൾ പാലിച്ച്​ നടത്താമെന്ന ഹെൽത്ത് ഇൻസ്പെക്ടർ ദിനേശി​ൻെറ ഇടപെടൽ ഗ്രാമവാസികൾക്ക് ആശ്വാസമായി. അങ്ങനെ ആരോഗ്യ വകുപ്പ് ജീവനക്കാരും ആശാവർക്കറും വന്ന് വീടുകൾ സന്ദർശിച്ച് കിണർ ശുചീകരിച്ച്​ നിർദേശങ്ങൾ നൽകി. കുറച്ച്​ ആളുകൾ പങ്കെടുത്ത് ആരവങ്ങളില്ലാതെ കോക്കാട്ടിൽ ശ്രുതിയുടെയും പൂളമണ്ണ ശരത്തി​ൻെറയും വിവാഹം കോക്കാട് വീട്ടിൽ നടന്നു. ആചാരങ്ങൾക്ക് വിരുദ്ധമായി സാനിറ്റൈസർ ഉപയോഗിച്ച് വര​ൻെറ കൈ കഴുകിക്കൊണ്ടാണ് അളിയൻ സ്വീകരിച്ചത്. കോവിഡ് പ്രതിരോധ ബോർഡുകൾ കല്യാണപ്പന്തലിൽ സ്ഥാപിച്ചിരുന്നു. സോപ്പിട്ട് കൈ കഴുകാനുള്ള സംവിധാനം പ്രവേശിക്കുന്ന ഭാഗത്തുതന്നെ സ്ഥാപിച്ചു. സാമൂഹിക അകലം പാലിച്ച്​ വിവാഹ പാർട്ടിയും ഭംഗിയായി കഴിഞ്ഞു. 1500 ആളുകളെ പങ്കെടുപ്പിച്ച് നടത്താൻ നിശ്ചയിച്ചതായിരുന്നു വിവാഹം . കല്യാണപാർട്ടി പോയപ്പോൾ ഗ്രാമവാസികൾ അകലെനിന്ന്​ മനസ്സുകൊണ്ട് ആശംസകൾ നേർന്നു. കോളനിയിൽ നടന്ന രണ്ട്​ വിവാഹനിശ്ചയങ്ങളും കോവിഡ് നിർദേശങ്ങൾ കർശനമായി പാലിച്ചായിരുന്നു. പല സമയങ്ങളിലായി വന്ന് പരിപാടി വിജയിപ്പിക്കാൻ ശ്രദ്ധിച്ച ഗ്രാമവാസികളെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു. ബോർഡുകൾ സ്ഥാപിക്കാനും ചടങ്ങുകൾ നിയന്ത്രിക്കാനും കെ. ജയപ്രകാശ്, എം.ടി. ഉണ്ണി, കെ. രാജേഷ് എന്നിവർ നേതൃത്വം നൽകി. അനുമോദിച്ചു മുള്ള്യാകുർശ്ശി: യു.എസ്​.എസ്​ സ്കോളർഷിപ്​ ലഭിച്ച മുള്ള്യാകുർശ്ശി പി.ടി.എം എ.യു.പി സ്കൂളിലെ കുട്ടികളെ മാനേജ്മൻെറും സ്​റ്റാഫും അനുമോദിച്ചു. മാനേജർ എം.ടി. കുഞ്ഞലവി, പ്രധാനാധ്യാപകൻ എം.എം. അബ്​ദുറസാഖ്, അധ്യാപകരായ എ. ഹാറൂൺ, കെ. ജഅഫർ, ഇ.പി. രാധിക എന്നിവർ സംബന്ധിച്ചു. പഴത്തോട്ടം പദ്ധതി ഉദ്ഘാടനം ശാന്തപുരം: ശാന്തപുരം അൽ ജാമിഅ അൽ ഇസ്​ലാമിയയുടെ 'അഗ്രി അൽ ജാമിഅ'കാർഷിക പദ്ധതികളുടെ ഭാഗമായി ഒരുക്കുന്ന പഴത്തോട്ടം പദ്ധതി ഇസ്​ലാമിക് മിഷൻ ട്രസ്​റ്റ്​ ചെയർമാൻ വി.കെ. അലി ഉദ്ഘാടനം ചെയ്തു. വിവിധ പഴവർഗങ്ങളുടെ ശേഖരമുള്ള തോട്ടമാണ് വളർത്തിയെടുക്കുന്നത്. പഴക്കൃഷി വർധിപ്പിക്കാനുള്ള ശാസ്ത്രീയ മാർഗങ്ങൾ അവലംബിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആവശ്യമായ സാമ്പത്തിക സഹായം നൽകുന്നത് 1998-2004 ബാച്ചിലെ വിദ്യാർഥികളാണ്. അൽജാമിഅ റെക്ടർ ഡോ. അബ്​ദുസ്സലാം അഹ്​മദ് അധ്യക്ഷത വഹിച്ചു. ബാച്ച് പ്രതിനിധി അബൂബക്കർ കരുവാരകുണ്ട്, പി.ആർ.ഒ ഫാറൂഖ് ശാന്തപുരം, എ.ടി. ഷറഫുദ്ദീൻ, അഹ്​മദ് ഫസൽ എന്നിവർ പങ്കെടുത്തു. പടം santhapuram al jamia fruits ശാന്തപുരം അൽ ജാമിഅ അൽ ഇസ്​ലാമിയയിൽ പഴത്തോട്ടം പദ്ധതി ഇസ്​ലാമിക് മിഷൻ ട്രസ്​റ്റ്​ ചെയർമാൻ വി.കെ. അലി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.