അങ്ങാടിപ്പുറം ഫുഡ് ക്രാഫ്റ്റ് ഇൻസ്​റ്റിറ്റ്യൂട്ടില്‍ മോഷണം

അങ്ങാടിപ്പുറം: പോളിടെക്‌നിക് കോളജ് ഹോസ്​റ്റലിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്​റ്റിറ്റ്യൂട്ടില്‍ മോഷണം. ഗ്രില്‍ പൊളിച്ച് അകത്ത് കടന്ന മോഷ്്ടാവ് ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിൻെറ വാതില്‍ കുത്തിത്തുറന്ന് കമ്പ്യൂട്ടര്‍, സ്‌കാനര്‍, പ്രിൻറര്‍, ഇന്‍വര്‍ട്ടര്‍ ബാറ്ററി, ഫാന്‍ എന്നിവ മോഷ്​ടിച്ചു. ഫെബ്രുവരിയില്‍ സ്ഥാപനം മങ്കടയിലേക്ക് മാറ്റിയിരുന്നു. ഓഫിസില്‍ ഉപയോഗമില്ലാത്ത കമ്പ്യൂട്ടര്‍ അടക്കമുള്ള സാധനങ്ങള്‍ ലേലം ചെയ്യാൻ വെച്ചിരിക്കുകയായിരുന്നു. ലോക് ഡൗണ്‍ കാരണം അടച്ചിടേണ്ടി വന്നു. ജൂലൈ ഒമ്പതിന് തുറന്നപ്പോഴാണ് നഷ്​ടപ്പെട്ടതായി ശ്രദ്ധയില്‍പ്പെട്ടത്. പ്രിന്‍സിപ്പല്‍ പ്രമോദ് കുമാറിൻെറ പരാതിയില്‍ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. കോഷന്‍ ഡെപ്പോസിറ്റ് വിതരണം പെരിന്തല്‍മണ്ണ: പി.ടി.എം ഗവ. കോളജിൽ 2013-14, 2016-17 അധ്യയന വര്‍ഷത്തിന് ഇടയില്‍ അഡ്മിഷന്‍ നേടി ബിരുദ/ ബിരുദാനന്തര കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവരില്‍ കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റാത്തവര്‍ ജൂലൈ 30നകം ഐഡൻറിറ്റി കാര്‍ഡ് സഹിതം ഓഫിസില്‍ ഹാജരായി കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.