ഇർഷാദ് ഇംഗ്ലീഷ് സ്​കൂളിന്​ നൂറ് ശതമാനം വിജയം

മേലാറ്റൂർ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ മേലാറ്റൂർ ഇർഷാദ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥികളെ മാനേജ്മൻെറും സ്​റ്റാഫും അനുമോദിച്ചു. 13 കുട്ടികൾ പരീക്ഷയെഴുതിയതിൽ രണ്ട് പേർക്ക് 90 ശതമാനത്തിന്​ മുകളിലും അഞ്ച് ഡിക്റ്റിങ്​ഷൻ, ആറ് ഫസ്​റ്റ്​ ക്ലാസ് എന്നിവ നേടി. മാനേജ്മൻെറ് കമ്മിറ്റി ചെയർമാൻ കെ.ടി.എം.എ. സലാം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ടി. ഉസ്മാൻ, പ്രിൻസിപ്പൽ എ.ടി. ഷംസുദ്ദീൻ, പി.ടി.എ പ്രസിഡൻറ് പി. ഹംസക്കുട്ടി, സ്​റ്റാഫ് സെക്രട്ടറി ഫായിസ എന്നിവർ സംസാരിച്ചു. നിൽപ്പ് സമരം കൊളത്തൂർ: പുതിയ ഹയർ സെക്കൻഡറി ബാച്ചുകൾ അനുവദിച്ച് സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നും ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മൻെറ്​ പടപ്പറമ്പിൽ നിൽപ്പു സമരം നടത്തി. ജില്ല സെക്രട്ടറി അജ്മൽ തോട്ടോളി, നബീൽ അമീൻ തുടങ്ങിയവർ സംസാരിച്ചു. അഫ്സൽ കുറുവ, ഫർഹാൻ, അജ്മൽ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.