കോവിഡ് സ്ഥിരീകരിച്ചയാളുടെ കുടുംബാംഗങ്ങളുടെ ഫലം നെഗറ്റിവ്

എടവണ്ണപ്പാറ: ചീക്കോട് പഞ്ചായത്തിൽ ബുധനാഴ്ച കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങളുടെ പരിശോധനാഫലം നെഗറ്റിവാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പരിശോധനാഫലം നെഗറ്റിവാണെങ്കിലും ഇവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. രോഗലക്ഷണം കണ്ടാൽ ആരോഗ്യവകുപ്പിൽ വിവരം അറിയിക്കണം. പോസിറ്റിവായ വ്യക്തിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിൽ പെട്ടവരുടെ വീടുകളിൽ ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള ആരോഗ്യടീം സന്ദർശനം നടത്തി. ക്വാറൻറീനിൽ കഴിയാൻ നിർദേശം നൽകി. രോഗബാധിതനുമായി അടുത്തിടപഴകിയ മൂന്ന് പേരുടെ സ്രവം സ്വകാര്യ ലാബിൽ പരിശോധിച്ച് വരികയാണ്. വ്യാഴാഴ്ച വെട്ടുപാറയിലും പരിസരപ്രദേശങ്ങളിലും ഗ്രാമപഞ്ചായത്തി​ൻെറ ജാഗ്രത അനൗൺസ്മൻെറ്​ നടന്നു. പ്രദേശത്ത്‌ ഗ്രാമപഞ്ചായത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം കർശനമായി തുടരും. എല്ലാവരും നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. സഹീദ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.