മാലിന്യ സംസ്കരണത്തിന്​ തുക അനുവദിക്കും

മലപ്പുറം: പതിനഞ്ചാം ധനകാര്യ കമീഷൻ ഗ്രാൻഡ്​ വിനിയോഗിക്കുന്നത് സംബന്ധിച്ച ജോയിൻറ്​ പ്ലാനിങ്​ കമ്മിറ്റി യോഗം ചേർന്നു. മലപ്പുറം നഗരസഭ ചെയർപേഴ്സൻ സി.എച്ച്. ജമീല അധ്യക്ഷത വഹിച്ചു. നഗര സഞ്ചയപ്രദേശത്ത് ജലസംരക്ഷണ വിതരണ പ്രവർത്തനങ്ങൾക്കും മാലിന്യ സംസ്കരണത്തിനുമായി 47 കോടി രൂപ അനുവദിക്കുന്നതിന് തീരുമാനിച്ചു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും 21നകം പദ്ധതികൾ തയാറാക്കി മലപ്പുറം നഗരസഭ ഓഫിസിൽ സമർപ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.