മുഖ്യമന്ത്രിയും സ്​പീക്കറും രാജിവെക്കണം –യു.ഡി.എഫ്​

മലപ്പുറം: സ്വർണക്കടത്തുകാർക്ക്​ സംരക്ഷണം നൽകുന്ന മുഖ്യമന്ത്രിയും സ്​പീക്കറും രാജിവെക്കണമെന്ന്​ യു.ഡി.എഫ്​ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പാലത്തായി പീഡന കേസിൽ കുറ്റപത്രത്തിൽ പോക്​സോ ​േകസ്​ ചുമത്താതെ ബി.ജെ.പി നേതാവിനെ പുറത്തിറക്കാൻ സഹായിച്ച സി.പി.എമ്മിന്​ സ്​ത്രീസമൂഹം മാപ്പ്​ നൽകില്ല. ജില്ല ചെയർമാൻ പി.ടി. അജയ്​മോഹൻ അധ്യക്ഷത വഹിച്ചു. വി.വി. പ്രകാശ്​, വി.എ. കരീം, സലീം കുരുവമ്പലം, കെ.പി. അബ്​ദുൽ മജീദ്​ തുടങ്ങിയവർ സംസാരിച്ചു. കൺവീനർ യു.എ. ലത്തീഫ്​ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.