വാക്കോട് മൊയ്​തീൻ കുട്ടി ഫൈസിക്ക് സ്വീകരണം

കാളികാവ്: സമസ്​ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട സമസ്​ത കേന്ദ്ര മുശാവറ അംഗം വാക്കോട് മൊയ്‌തീൻകുട്ടി ഫൈസിക്ക് മേഖല ജംഇയ്യതുൽ മുഅല്ലിമീൻ കമ്മിറ്റി സ്വീകരണം നൽകി. കരുവാരകുണ്ട് ദാറുന്നജാത്തിൽ നടന്ന ചടങ്ങ്​ സമസ്​ത ജില്ല സെക്രട്ടറി പുത്തനഴി മൊയ്‌തീൻ ഫൈസി ഉദ്ഘാടനം ചെയ്​തു. പ്രസിഡൻറ്​ ഒ.എം.എസ്. തങ്ങൾ നിസാമി മേലാറ്റൂർ അധ്യക്ഷത വഹിച്ചു. കെ.ടി. മാനു ഉസ്​താദി‍ൻെറ മഖ്ബറ സിയാറത്തിന് ജലാലുദ്ദീൻ തങ്ങൾ നേതൃത്വം നൽകി. kkv vakkod sweekaranam സമസ്​ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വാക്കോട് മൊയ്‌തീൻകുട്ടി ഫൈസിക്ക് മേഖല ജംഇയ്യതുൽ മുഅല്ലിമീൻ കമ്മിറ്റി സ്വീകരണം നൽകുന്നു ഓൺലൈൻ പഠനകേന്ദ്രം കരുളായി: മരുതങ്ങാട് അംഗൻവാടിയിൽ ഓൺലൈൻ പഠനകേന്ദ്രം ആരംഭിച്ചു. കരുളായി പഞ്ചായത്തിലെ 12ാമത്തെ പഠനകേന്ദ്രമാണിത്. കരുളായി ഗ്രാമപഞ്ചായത് പ്രസിഡൻറ്​ വിശാരിയിൽ അസൈനാർ ഉദ്‌ഘാടനം ചെയ്​തു. വാർഡ് അംഗം ഉഷ കുളത്തൂർ അധ്യക്ഷത വഹിച്ചു. നിലമ്പൂർ ബി.ആർ.സി ട്രെയിനർ അബ്​ദുൽ സലാം, സി.ആർ.സി കോഓഡിനേറ്റർ നിഖില, പ്രധാനാധ്യാപകൻ കെ.വി. ജയകുമാർ, പി.കെ. ശ്രീകുമാർ, അംഗൻവാടി വർക്കർ പ്രേമജ എന്നിവർ സംസാരിച്ചു. PPM2 Anganvadi Asainar_1 മരുതങ്ങാട് അംഗൻവാടിയിൽ ഓൺലൈൻ പഠനകേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വിശാരിയിൽ അസൈനാർ ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.