നഫീസ: യാത്രയായത് കല്യാണപ്പാട്ടുകളുടെ തോഴി

കരുവാരകുണ്ട്: വ്യാഴാഴ്​ച നിര്യാതയായ കക്കറയിലെ കുരുമ്പയിൽ നഫീസ ഒരുകാലത്ത് ഇശൽതാളങ്ങളാലും കൈകൊട്ടി കളികളാലും കല്യാണപ്പന്തലുകളെ കൈയിലെടുത്ത വാനമ്പാടി. പുതുക്കം വരുന്ന മണവാളൻമാരുടെ ടീമിനെ പുതുനാരിയുടെ ഭാഗത്തുനിന്ന് പാടിത്തോൽപിച്ച് പന്തലിലേക്ക് വരവേറ്റിരുന്നത് നഫീസയും സംഘവുമായിരുന്നു. നാടൻപാട്ടും നന്നായി വഴങ്ങിയിരുന്നു. ഖിസ്സപ്പാട്ടുകളുടെ കൗതുകം കേട്ടറിയാൻ കുട്ടികളും മുതിർന്നവരും ഇവരെ തേടിയെത്തിയിരുന്നു. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തി​ൻെറ മലബാർ പതിപ്പായ പാണ്ടിക്കാട്ടെ ചന്തപ്പുര യുദ്ധത്തിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കൂടെയുണ്ടായിരുന്ന ചെരിപുറത്ത് കുഞ്ഞാലൻ ഹാജിയുടെ മരുമകൾ കൂടിയാണ് നഫീസ. ഭർതൃപിതാവി​ൻെറയും കൂട്ടുകാരുടെയും ചരിത്രം അഞ്ചു തലമുറക്ക് പകർന്നുകൊടുത്താണ് നഫീസയുടെ വിടവാങ്ങൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.