മികച്ചവിജയവുമായി ചാപ്പനങ്ങാടിയിലെ ഹയർ സെക്കന്‍ഡറി സ്‌കൂളുകള്‍

ചാപ്പനങ്ങാടി: ഹയർ സെക്കന്‍ഡറി പരീക്ഷയില്‍ മികച്ച നേട്ടവുമായി ചാപ്പനങ്ങാടിയിലെ പി.എം.എസ്.എ ഹയർ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍. വൊക്കേഷനല്‍ ഹയർ സെക്കന്‍ഡറി വിഭാഗത്തില്‍ സമ്പൂര്‍ണ വിജയം കൈവരിച്ച ജില്ലയിലെ ഏക സ്‌കൂളാണിത്​. ഹയർ സെക്കന്‍ഡറി വിഭാഗത്തിലും നൂറ് ശതമാനം വിജയം ആവര്‍ത്തിച്ചു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എസ്.എസ്.എല്‍.സിക്ക് ഒരു വിദ്യാര്‍ഥിക്ക് മാത്രമാണ്​ ഉപരിപഠനം നഷ്​ടപ്പെട്ടത്​. വൈദ്യുതി മുടങ്ങും മലപ്പുറം: മക്കരപ്പറമ്പ് ഇലക്​ട്രിക്കല്‍ സെക്​ഷന്‍ പരിധിയില്‍ മക്കരപ്പറമ്പ് മുതല്‍ ഫോക്‌സ് വാഗണ്‍ വരെ ഭാഗങ്ങളില്‍ വെള്ളിയാഴ്​ച രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസി. എൻജിനീയര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.