കോവിഡ്: അവിട്ടത്തൂരിൽ യുവാവ്​ മരിച്ചു

eringalakuda obit shiju 46 ഷിജു ഇരിങ്ങാലക്കുട: അവിട്ടത്തൂരിൽ കോവിഡ് ബാധിച്ച്​ യുവാവ്​ മരിച്ചു. അവിട്ടത്തൂര്‍ തെക്കുംപറമ്പില്‍ പരേതനായ ദിവാകര​ൻെറ മകന്‍ ഷിജുവാണ്​ (46) മരിച്ചത്. കുറച്ച് ദിവസങ്ങളായി ചെറിയ പനിയും ചുമയും ഉണ്ടായിരുന്ന ഷിജുവിനെ ബുധനാഴ്ച രാവിലെയാണ് തൃശൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉച്ചയോടെ മരിച്ചു. പ്രവാസിയായിരുന്ന ഇദ്ദേഹം രണ്ട് വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. സമ്പര്‍ക്കം മൂലമുള്ള രോഗബാധയെന്നാണ് സ്ഥിരീകരണം. സംസ്‌കാരം വെള്ളിയാഴ്ച നടക്കും. മാതാവ്​: വത്സല. ഭാര്യ: നയന. മക്കള്‍: ആദി, ആര്യ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.