ജില്ലയിൽ കോവിഡ്​ നിയന്ത്രണാതീതമായിട്ടില്ല- കലക്​ടർ

മലപ്പുറം: ജില്ലയിൽ കോവിഡ്​ നിയന്ത്രണാതീതമായിട്ടില്ലെന്നും സമ്പർക്കത്തിലുള്ള രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധനവുണ്ടായിട്ടില്ലെന്നും അത്​ ആശ്വാസകരമാണെന്നും ജില്ല കലക്​ടർ കെ. ഗോപാലകൃഷ്​ണൻ. മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച കൂടിക്കാഴ്​ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ്​ വ്യാപനം കൂടുതൽ റിപ്പോർട്ട്​ ചെയ്​ത പൊന്നാനി, താനൂർ എന്നിവിടങ്ങളിൽ സാധ്യമാകുന്ന എല്ലാ ക്രമീകരണങ്ങളും വരുത്തിയിട്ടുണ്ട്​. ഭരണനിർവഹണത്തിൽ മാധ്യമപ്രവർത്തകരുടെ സഹകരണം വളരെ വിലപ്പെട്ടതാണ്​. കഴിഞ്ഞ വർഷങ്ങളിൽ ജില്ലയിലുണ്ടായ പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ പുനരധിവസിപ്പിക്കുക എന്നതിനാണ്​ പ്രഥമ പരിഗണന. പ്രകൃതി ദുരന്തങ്ങളുണ്ടാവാതിരിക്കാൻ എല്ലാവരുടെയും പ്രാർഥനകളുണ്ടാവണം. ഒത്തൊരുമയോടെ പ്രവർത്തിച്ചാൽ മാത്രമേ വിപത്തുകളെയും പ്രതിസന്ധികളെയും അതിജീവിക്കാനാവുകയുള്ളൂ. തമിഴ്​നാട്ടിലെ സാധാരണ കുടുംബത്തിൽ നിന്നാണ്​ വരുന്നത്​. അമേരിക്കയിലെ ഉയർന്ന ജോലി വേണ്ടെന്ന്​ വെച്ചാണ്​ സിവിൽ സർവിസ്​ തെരഞ്ഞെടുത്തതെന്നും സാധാരണക്കാരായ ആളുകളുടെ പ്രശ്​നങ്ങൾ പരിഹരിക്കാനായിരിക്കും മുൻഗണന നൽകുക​യെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.