ആനക്കാട്ടിരി അംഗൻവാടി സമർപ്പിച്ചു

പാണ്ടിക്കാട്: ഗ്രാമപഞ്ചായത്ത് 2019–20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10.5 ലക്ഷം രൂപയും വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും ചെലവഴിച്ച് നിർമിച്ച ആനക്കാട്ടിരി അംഗൻവാടിയുടെ പുതിയ കെട്ടിടം എം. ഉമ്മർ എം.എൽ.എ നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എൻ.ടി. അജിത അധ്യക്ഷത വഹിച്ചു. വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സി.എച്ച്. ആസ്യ മുഖ്യാതിഥിയായി, സ്ഥിരം സമിതി അംഗങ്ങളായ വി. മജീദ് മാസ്​റ്റർ, പി.ടി. ഷെരീഫ്, പഞ്ചായത്ത് അംഗങ്ങളായ ജംഷീന കുരിക്കൾ, കെ.പി. പ്രേമലത, പി. അബ്​ദുപ്പ, പി.എച്ച്. ഷെമീം, വി. ബാരിസ്, വി. സ്വാലിഹ്, അംഗൻവാടി വർക്കർ ടി.പി. റൈഹാനത്ത് എന്നിവർ സംസാരിച്ചു. പടം pandikkad anakkattiri anganavadi പാണ്ടിക്കാട്​ ആനക്കാട്ടിരി അംഗൻവാടിയുടെ പുതിയ കെട്ടിടം എം. ഉമ്മർ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.