മരം കടപുഴകി വീടിന് കേടുപറ്റി

കൂത്തുപറമ്പ്: ആമ്പിലാടിനടുത്ത ചോരക്കുളത്ത് മരങ്ങൾ കടപുഴകി വീടിന് കേടുപറ്റി. ചെട്ട്യാൻ കണ്ടി ജാനുവി​ൻെറ വീടാണ് ഭാഗികമായി തകർന്നത്. തെങ്ങ്, കശുമാവ് എന്നിവയാണ് വീടിന് മുകളിൽ പതിച്ചത്. വീടി​ൻെറ ഞാലി ഭാഗം തകർന്ന നിലയിലാണുള്ളത്. ഇന്നലെ പുലർച്ച രണ്ട് മണിയോടെയുണ്ടായ കാറ്റിലും മഴയിലുമാണ് അപകടം. അപകടം നടക്കുമ്പോൾ വീട്ടിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൂത്തുപറമ്പ് നഗരസഭ ഓഫിസ്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.