കോവിഡ് വ്യാപനം: കീഴൂരിലെ ബലിതർപ്പണ ചടങ്ങുകൾ നിർത്തിവെച്ചു

ഇരിട്ടി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കീഴൂർ മഹാദേവ- മഹാവിഷ്​ണു ക്ഷേത്ര സങ്കേതത്തിൽ ഇരു ക്ഷേത്രസമിതികളും ചേർന്ന് നടത്തി വരാറുള്ള കർക്കടകവാവ് ബലിതർപ്പണ ചടങ്ങുകൾ ഉണ്ടായിരിക്കില്ലെന്ന് ക്ഷേത്രസമിതി ഭാരവാഹികൾ അറിയിച്ചു. ആയിരക്കണക്കിന് ജനങ്ങൾ വർഷാവർഷം കൂട്ടമായി പങ്കെടുക്കുന്ന ചടങ്ങായതിനാൽ സർക്കാറി​ൻെറ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന പൊലീസി‍​ൻെറ കർശന നിർദേശത്തെ തുടർന്നാണ് ഈ വർഷത്തെ ചടങ്ങുകൾ നിർത്തിവെച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.