തളിപ്പറമ്പിൽ ഇന്നുമുതൽ നിയന്ത്രണം കടുപ്പിക്കും

തളിപ്പറമ്പ്: തളിപ്പറമ്പിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. വ്യാഴാഴ്ച മുതൽ നിയന്ത്രണം നടപ്പിൽവരുത്തും. തളിപ്പറമ്പ് നഗരസഭ പരിധിയിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. മാർക്കറ്റിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് ഒരുവഴിയിലൂടെ മാത്രമാക്കും. ഇവിടേക്ക് കടത്തിവിടുന്ന വാഹനങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തും. കടകൾ രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂ. തട്ടുകടകളിലും ഹോട്ടലുകളിലും ഇത് ബാധകമാക്കും. ലംഘിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും. പൊതു ഇടത്തിൽ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നിൽക്കുന്നവർക്കെതിരെ നടപടിയെടുക്കും. ഇതരസംസ്ഥാനത്തുനിന്നും ചരക്ക് വാഹനങ്ങളിൽ എത്തുന്നവരുമായി പണമിടപാട് നടത്തുമ്പോൾ ഗ്ലൗസ് ധരിക്കുന്നത്​ നിർബന്ധമാക്കും. യോഗത്തിൽ തളിപ്പറമ്പ് നഗരസഭ ചെയർമാൻ മഹമൂദ് അള്ളാംകുളം, ഡിവൈ.എസ്.പി ടി.കെ. രത്നകുമാർ, വ്യാപാരി നേതാക്കൾ, തൊഴിലാളി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.