ജീവനക്കാരന് കോവിഡ്; തിരൂരങ്ങാടി നഗരസഭ ഓഫിസ് അടച്ചു

തിരൂരങ്ങാടി: നഗരസഭ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി തിരൂരങ്ങാടി നഗരസഭ ഓഫിസ് അടച്ചു. ശുചീകരണ ജീവനക്കാരനാണ് കോവിഡ്‌ സ്ഥിരീകരിച്ചത്. ജൂണിൽ ഇദ്ദേഹത്തി​ൻെറ സ്രവ പരിശോധന തിരൂരങ്ങാടി താലൂക്ക്​ ആശുപത്രിയിൽ നടത്തിയിരുന്നു. ഈ സാമ്പിൾ ഫലമാണ് ഇപ്പോൾ വന്നത്​. കൂടുതൽ പരിശോധനകൾക്കായി മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റി. നഗരസഭയുടെ കീഴിൽ ചെമ്മാട് ദാറുൽഹുദായിലുള്ള ക്വാറൻറീൻ കേന്ദ്രത്തിൽ ശുചീകരണ ചുമതലയുണ്ടായിരുന്നു. കോവിഡ്‌ സ്ഥിരീകരിച്ചതോടെ ഇദ്ദേഹവുമായി സമ്പർക്കമുള്ള നഗരസഭയിലെ ജീവനക്കാർ ക്വാറൻറീനിലാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.