ഭാഷാവിഷയങ്ങൾക്ക്​ ഇനിയും ഓൺലൈൻ ക്ലാസായില്ല

മലപ്പുറം: വിക്​ടേഴ്​സ്​ ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ പഠനക്ലാസിൽ ഭാഷാവിഷയങ്ങൾ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധം. ​മേയ് 30ന് പുറത്തിറക്കിയ ടൈംടേബിളിൽ അറബി, ഉർദു, സംസ്കൃതം ഭാഷകൾ ഉൾപ്പെടുത്തിയിരുന്നില്ല. പ്രതിഷേധത്തെത്തുടർന്ന്​ അറബി, ഉർദു, സംസ്കൃതം വിഷയങ്ങൾ പത്താം ക്ലാസുകാർക്ക്​ മാത്രമായി രണ്ടുതവണ​ സംപ്രേഷണം ചെയ്​തു​. ഓൺലൈൻ ക്ലാസിനെ അടിസ്ഥാനമാക്കി വർക്ക്ഷീറ്റ് തയാറാക്കാൻ ബി.ആർ.സികളിൽനിന്ന്​ അധ്യാപകർക്ക്​ അറിയിപ്പ്​ കിട്ടിയിരുന്നു. ക്ലാസുകൾ നടക്കാത്തതിനാൽ അധ്യാപകർ ഇതുവരെ വർക്ക്​ഷീറ്റ്​ സമർപ്പിച്ചിട്ടില്ല. തമിഴ്, ഹിന്ദി തുടങ്ങിയവ വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്നുണ്ട്​. എന്നാൽ, ഈ വിഷയങ്ങൾ ഒന്നാം ഭാഷയായി എസ്​.എസ്​.എൽ.സി പരീക്ഷ എഴുതുന്നവർ ആയിരത്തിൽ താഴെയാണ്​. അതേസമയം, കഴിഞ്ഞ എസ്​.എസ്​.എൽ.സി പരീക്ഷയിൽ അറബി എഴുതിയവർ 85,620 വിദ്യാർഥികളാണ്. അഞ്ചാംതരം മുതൽ ഒരുലക്ഷത്തിന് മുകളിൽ കുട്ടികൾ ഓരോ ക്ലാസിലും അറബി ഒന്നാംഭാഷയായി തിരഞ്ഞെടുത്തിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ഡയറ്റുകളെ അറബി ഭാഷയെ ഉൾപ്പെടുത്താൻ ചുമതലപ്പെടുത്തിയെന്ന്​ എസ്.സി.ഇ.ആർ.ടി അറിയിച്ചിരുന്നു. എന്നാൽ, ഉത്തരവ് ലഭിച്ചിട്ടില്ലെന്നാണ്​ ഡയറ്റ് അധികൃതർ പറയുന്നത്​. രണ്ടാംഘട്ട സംപ്രേഷണത്തിൽ ഉൾപ്പെടുത്താമെന്ന് വിദ്യാഭ്യാസ വകുപ്പ്​ അറിയിച്ചെങ്കിലും പ്രാഥമിക പ്രവർത്തനങ്ങൾ പോലും നടത്തിയിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.