തലശ്ശേരി: കൊടുവള്ളി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിടനിർമാണത്തിന് വ്യാഴാഴ്ച തുടക്കം. ഫിഷറീസ് വകുപ്പ് കിഫ്ബി ധനസഹായത്തോടെയാണ് കെട്ടിടം നിർമിക്കുന്നത്. 2.06 കോടി രൂപയാണ് നിർമാണ ചെലവ്. നിർമാണോദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. ഫിഷറീസ് മന്ത്രി െജ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. ------------------------------------------------------------------------------------------------------------------------------------ മുസ്ലിം ലീഗ് കൺവെൻഷൻ തലശ്ശേരി: പാറാൽ ശാഖ മുസ്ലിം ലീഗ് പ്രവർത്തക കൺവെൻഷൻ എം.പി. ബഷീറിൻെറ അധ്യക്ഷതയിൽ നടന്നു. സിദ്ദീഖ് പാറാൽ, പി.വി. ജലാലു, മഹറൂഫ് കണ്ടോത്ത്, വി.പി. മുഹമ്മദലി, ഫസൽ പന്തക്കൽ എന്നിവർ സംസാരിച്ചു. എ.പി. ഉബൈദ് സ്വാഗതവും വി.ടി. ഇർഷാദ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: എ.പി. ഉബൈദ് (പ്രസി.), സി.എച്ച്. ജലീൽ, വി.പി. മുഹമ്മദലി, മൻസൂർ തയ്യിൽ (വൈ. പ്രസി.), അംജദ് തയ്യിൽ (ജന. സെക്ര.), പി.വി. ജലാലു, കെ.പി. സിയാദ്, മുഹമ്മദ് അനസ് (ജോ. സെക്ര.), വി.ടി. ഇർഷാദ് (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.