തെരുവുകച്ചവടക്കാരുടെ പുനരധിവാസം ചർച്ച ചെയ്യാൻ ചേർന്ന മൂന്നാമത് യോഗവും േക്വാറം തികയാതെ പിരിഞ്ഞു ഒറ്റപ്പാലം: നഗരത്തിലെ തെരുവുകച്ചവടക്കാരുടെ പുനരധിവാസം ചർച്ച ചെയ്യാൻ വിളിച്ചുകൂട്ടിയ വെൻഡിങ് കമ്മിറ്റി യോഗം േക്വാറം തികയാതെ വീണ്ടും മുടങ്ങി. അനധികൃത കച്ചവടക്കാർ നഗരത്തിൽ നിത്യേന പെരുകുന്നതുമായി ബന്ധപ്പെട്ട പരാതികൾ ഉൾെപ്പടെ ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ചേർന്ന യോഗം പിരിച്ചുവിടാൻ ഇടയാക്കിയതും േക്വാറം തികയാത്തതാണ്. 19 അംഗങ്ങളുള്ള വെൻഡിങ് കമ്മിറ്റിയുടെ േക്വാറം 13 ആണെന്നിരിക്കെ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ പങ്കെടുത്തത് 11 പേർ മാത്രമാണ്. േക്വാറം കണക്കിലെടുക്കാതെ ആരംഭിച്ച യോഗ നടപടികൾ കൗൺസിലർ പി.എം.എ. ജലീൽ ചോദ്യം ചെയ്തതോടെയാണ് യോഗം പിരിച്ചുവിട്ടത്. പ്ലാനിങ് ഓഫിസ്, കലക്ടറേറ്റ്, പൊലീസ്, താലൂക്ക്, എൻ.ജി.ഒ, തൊഴിലാളി യൂനിയൻ എന്നിവയിലെ പ്രതിനിധികളും തെരുവുകച്ചവടക്കാരുടെ അഞ്ച് പ്രതിനിധികളും രണ്ട് കൗൺസിലർമാരും ഉൾെപ്പടെ 19 ആണ് വെൻഡിങ് കമ്മിറ്റിയിലെ അംഗസംഖ്യ. നിരോധിത മേഖല, നിയന്ത്രിത മേഖല, സ്വതന്ത്ര മേഖല എന്നിങ്ങനെ മൂന്നായി തിരിച്ചാണ് പുനരധിവാസ പദ്ധതി നടപ്പാക്കാൻ നഗരസഭ ലക്ഷ്യമിടുന്നത്. നഗരസഭ കാർഡ് നൽകി അംഗീകരിച്ച തെരുവുകച്ചവടക്കാരുടെ പല മടങ്ങാണ് അനധികൃത കച്ചവടക്കാരായുള്ളത്. ദിനംപ്രതി പെരുകുന്ന തെരുവുകച്ചവടക്കാരുടെ പുനരധിവാസം നീളുമ്പോൾ ട്രാഫിക് പ്രശ്നങ്ങളും രൂക്ഷമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.