ചികിത്സ ധനസഹായം വർധിപ്പിക്കണം -കേരള ദലിത് ഫോറം

പട്ടാമ്പി: പട്ടികജാതി വികസന വകുപ്പിൽനിന്ന്​ അനുവദിക്കുന്ന ചികിത്സാ സഹായവും നിർധന കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹത്തിനായി നൽകിവരുന്ന വിവാഹ ധനസഹായവും അടിയന്തരമായി അഞ്ചു​ ലക്ഷം രൂപയായി വർധിപ്പിക്കണമെന്ന്​ കേരള ദലിത് ഫോറം സംസ്ഥാന കമ്മിറ്റി രൂപവത്​കരണ യോഗം ആവശ്യപ്പെട്ടു. ചോലയിൽ വേലായുധൻ (പ്രസി), രാജേന്ദ്രൻ മുതുതല, ബാബുരാജ് നിലമ്പൂർ (ജന. സെക്രട്ടറിമാർ), സുരേഷ് പുലാമന്തോൾ (ട്രഷ) ഉൾപ്പെടെ 17 അംഗ സംസ്ഥാന നിർവാഹക സമിതിയേയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.