കോവിഡ്: പെട്രോള്‍ പമ്പ് ജീവനക്കാരനോടും ലോട്ടറി കച്ചവടക്കാരനോടും സമ്പർക്കമുള്ളവർ ക്വാറൻറീനിൽ പോകണം ചങ്ങരംകുളം: കോവിഡ് സ്ഥിരീകരിച്ച പെട്രോള്‍ പമ്പ് ജീവനക്കാരനും ലോട്ടറി കച്ചവടക്കാരനുമായി സമ്പര്‍ക്കമുള്ളവർക്ക് ക്വാറൻറീനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശം. ആലങ്കോട് ലോട്ടറി കച്ചവടക്കാരൻ, കോക്കൂർ പാലച്ചുവട് സ്വദേശി എന്നിവർക്കാണ് രോഗം. കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മുക്കൂട്ട സ്വദേശിയോടൊപ്പം 25ന് ഉച്ചക്ക് രണ്ടിന് മുടിവെട്ടാനെത്തിയ കോക്കൂർ ബാർബർ ഷോപ്പിൽ 25 മുതൽ സന്ദർശനം നടത്തിയവരും ക്വാറൻറീനിൽ പ്രവേശിക്കണം. ഇയാൾ ജൂൺ 25ന് മൂന്നിനും നാലിനും ഇടയിൽ കോക്കൂർ ഭാഗത്തുനിന്ന് വന്ന് താടിപ്പടിയിലുള്ള ആദ്യത്തെ പെട്രോൾ പമ്പിൽനിന്ന് പെട്രോൾ അടിച്ചിരുന്നതിനാൽ അന്ന് പമ്പിൽ സന്ദർശനം നടത്തിയവരും പമ്പ് ജീവനക്കാരുമായി സമ്പർക്കത്തിൽ കഴിഞ്ഞവരും 28 ദിവസം സ്വയംനിരീക്ഷണത്തിൽ കഴിയണം. കോവിഡ് സ്ഥിരീകരിച്ച ആലങ്കോട് സ്വദേശി ജൂൈല അഞ്ചിന് സൺറൈസ് ആശുപത്രിയിൽ മരിച്ച ആലങ്കോട് സ്വദേശിയുടെ മൃതദേഹം ആശുപത്രിയിൽനിന്ന് കൊണ്ടുവരുന്നതിനും സംസ്കാര ചടങ്ങിനും ഇയാൾ പങ്കെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.