മൂന്നുപേർക്ക് മന്തുരോഗം; പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി

കരുവാരകുണ്ട്: അന്തർ സംസ്ഥാന തൊഴിലാളികൾക്കായി നടത്തിയ ആരോഗ്യ പരിശോധന ക്യാമ്പിൽ പങ്കെടുത്ത മൂന്നുപേർക്ക് മന്തുരോഗം സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ആഗസ്റ്റ്​ 17നാണ് ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് സാമൂഹിക ആരോഗ്യ കേന്ദ്രം ഇതര സംസ്ഥാന തൊഴിലാളികൾക്കായി ആരോഗ്യ പരിശോധന ക്യാമ്പ് നടത്തിയത്. രോഗം സ്ഥിരീകരിച്ചവർക്ക് ചികിത്സ തുടങ്ങുകയും ഇവരുമായി അടുത്ത് ഇടപഴകിയവർക്ക് പ്രതിരോധ ഗുളിക നൽകുകയും ചെയ്തു. രോഗം സ്ഥിരീകരിക്കപ്പെട്ടവർ താമസിച്ച മേഖലയിൽ പനി സർവേ നടത്തും. ഇതര സംസ്ഥാന തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി 27ന് രണ്ടാം ഘട്ട പരിശോധന ക്യാമ്പ് നടത്തുമെന്ന് മെഡിക്കൽ ഓഫിസർ ഡോ. ആബിദ അബ്ദുൽ കരീം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.