കുമാരന്റെ കുടുംബത്തിന് കൂട്ടുകാരുടെ സഹായ ഹസ്തം

പൂക്കോട്ടുംപാടം: വാഹനാപകടത്തിൽ മരിച്ച ചെട്ടിപ്പാടം കുംഭാരകോളനിയിലെ പഴമ്പാലക്കോട് കുമാരന്റെ കുടുംബത്തിന്​ ധനസഹായവുമായി പൂർവ വിദ്യാർഥി കൂട്ടായ്മ. പൂക്കോട്ടുംപാടം വിദ്യാ കോളജിലെ 1997-99 പ്രീഡിഗ്രി ബാച്ചിലെ കുമാരന്റെ സഹപാഠികൾ സ്വരൂപിച്ച ലക്ഷം രൂപ കൈമാറി. കുമാരന്റെ ഭാര്യ ജയന്തിയും കുടുംബത്തെ സഹായിക്കാനായി രൂപീകരിച്ച കമ്മിറ്റിയുടെ ഭാരവാഹികളും ചേർന്ന് ഏറ്റുവാങ്ങി. മാർച്ച് എട്ടിനാണ് കോഴിക്കോട് പുളിക്കലിലുണ്ടായ കാറപകടത്തിൽ കുമാരനും മകൾ നന്ദനയും മരിച്ചത്​. പ്രതിസന്ധികളെ അതിജീവിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ. പ്ലസ് നേടിയ കുമാരന്റെ മകൾ നയനയെ പൂർവ വിദ്യാർഥി കൂട്ടായ്മ ഉപഹാരം നൽകി ആദരിച്ചു. പൂർവ വിദ്യാർഥി കൂട്ടായ്മക്ക് വേണ്ടി കെ.പി. അഭിലാഷ്, മുസ്തഫ, പനോലൻ ഷാജി, സ്വപ്ന, സലീന എന്നിവരും ധനസഹായ കമ്മിറ്റി ഭാരവാഹികളായ രാജീവ് മറ്റത്തിൽ, സലാം ചിനക്കൽ, ഉദയകുമാർ ചിത്രപ്പള്ളി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു. ഫോട്ടോppm3: പഴമ്പാലക്കോട് കുമാരന്റെ കുടുംബത്തിന് കൂട്ടുകാർ ധനസഹായം കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.