തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വാഹക സമിതി യോഗം പുതുതായി നല്‍കി. ഇതോടെ സമസ്ത മദ്റസകളുടെ എണ്ണം 10,521 ആയി. ഗ്ലോബല്‍ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ മദ്റസ-മജീര്‍പ്പള്ള-വൊര്‍ക്കാടി, ശംസുല്‍ ഉലമാ മദ്റസ-ബട്ടിപ്പദവ്-മീഞ്ച (കാസർകോട്), ഇസ്സത്തുല്‍ ഇസ്ലാം മദ്റസ-കടമ്പൂര്‍-തളിപ്പറമ്പ്, ഹിദായത്തുല്‍ ഇസ്ലാം ട്രെന്റ് അസ്മി മദ്റസ-മൗവ്വഞ്ചേരി (കണ്ണൂര്‍), ബൈത്തുല്‍ഹുദാ അസ്മി സ്കൂള്‍ മദ്റസ- അത്താണിക്കല്‍-വൈലത്തൂര്‍ (മലപ്പുറം), ഖാജാ മുഈനുദ്ദീന്‍ ചിശ്ത്തിയ്യ ബ്രാഞ്ച് മദ്റസ-മേക്കരം കുന്ന്-ആലുവ, സൈത്തൂന്‍ ഇസ്ലാമിക് സ്റ്റഡി സെന്റര്‍-നോര്‍ത്ത് കുഞ്ചാട്ടുകര-എടത്തല (എറണാകുളം) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്. സമസ്ത ലീഗല്‍ സെല്‍ ചെയര്‍മാനായി വാണിയമ്പലം കുഞ്ഞുമോന്‍ ഹാജിയെയും ജനറല്‍ കണ്‍വീനറായി ഇസ്മായില്‍കുഞ്ഞ് ഹാജി മാന്നാറിനെയും തെരഞ്ഞെടുത്തു. പ്രസിഡന്‍റ് പി.കെ. മൂസക്കുട്ടി ഹസ്രത്ത് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.