തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയുടെ കാമ്പസ് റേഡിയോ ആയ റേഡിയോ സി.യു പ്രക്ഷേപണം ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവാണ് പ്രക്ഷേപണ പ്രഖ്യാപനം നിര്‍വഹിച്ചത്. സ്വാതന്ത്ര്യദിന സന്ദേശവും മന്ത്രി നല്‍കി. വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പോര്‍ട്ടല്‍ പ്ലേ ബട്ടണ്‍ ഓണ്‍ ചെയ്തതോടെ കാമ്പസ് റേഡിയോ ശ്രോതാക്കളിലേക്കെത്തി. മുഖ്യാതിഥിയായ ടി. പത്മനാഭന്‍ എഴുതിയ സംഗീതപ്രാധാന്യമുള്ള ചെറുകഥ 'മായാമാളവഗൗളം' അദ്ദേഹത്തിന്റെ തന്നെ ശബ്ദത്തില്‍ തന്നെ റേഡിയോയില്‍ അവതരിപ്പിച്ചു. radiocu.uoc.ac.in എന്ന പോര്‍ട്ടലില്‍ ലോകത്തെവിടെയിരുന്നും പരിപാടികള്‍ ആസ്വദിക്കാനാകും. MT VLKN 2 കാലിക്കറ്റ് സര്‍വകലാശാലയുടെ കാമ്പസ് റേഡിയോ റേഡിയോ സി.യുവിന്റെ പ്ലേബട്ടണ്‍ ഓണ്‍ ചെയ്യല്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.