കുന്നംകുളം: കുന്നംകുളത്ത് ആവേശത്തിരയിളക്കി ഇത്തവണ ഓണത്തല്ല് അരങ്ങേറും. വായ്ത്താരി പറഞ്ഞു തല്ലുന്ന കുന്നംകുളത്തിന്റെ സ്വന്തം കായിക മാമാങ്കമായ ഓണത്തല്ല് അഥവാ കൈയാങ്കളിക്ക് കുന്നംകുളം വീണ്ടും വേദിയാകും. സെപ്റ്റംബർ ഒമ്പതിന് ഉച്ചക്ക് രണ്ടിന് കുന്നംകുളം പഴയ ബസ് സ്റ്റാൻഡിലാണ് തല്ലിന് കളമൊരുക്കുന്നത്. പോപുലർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബാണ് നാടൻ മഹോത്സവത്തിന് ചുക്കാൻ വഹിക്കുന്നത്. ഓണത്തല്ലിന് സംസ്ഥാന സർക്കാർ നൽകിയിരുന്ന ഗ്രാന്റ് ചില വർഷങ്ങളായി ലഭിച്ചിരുന്നില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ മാത്യു ചെമ്മണ്ണൂർ, കെ.യു. ബിനോയ്, വേണുഗോപാൽ ഏറത്ത്, ജിമ്മി ഐപ്പുരു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.