തിരുനാവായ പാത അട്ടിമറിച്ചത് ഇടുങ്ങിയ രാഷ്ട്രീയ താൽപര്യങ്ങൾ -എം.എൽ.എ

തിരുനാവായ പാത അട്ടിമറിച്ചത് ഇടുങ്ങിയ രാഷ്ട്രീയ താൽപര്യങ്ങൾ -എം.എൽ.എ ഗുരുവായൂർ: ഗുരുവായൂരിൽനിന്ന് തിരുനാവായക്കുള്ള റെയിൽപാത നിർമാണം അട്ടിമറിക്കപ്പെട്ടത് ഇടുങ്ങിയ രാഷ്ട്രീയ താൽപര്യങ്ങൾ മൂലമാണെന്ന് എൻ.കെ. അക്ബർ എം.എൽ.എ. ഗുരുവായൂർ-തിരുനാവായ റെയിൽപാത നിർമാണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് 'ദൃശ്യ' ഗുരുവായൂർ കേന്ദ്ര റെയിൽവേ മന്ത്രിക്ക് സമർപ്പിക്കുന്ന ഭീമ ഹരജിയിലേക്കുള്ള ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ഗുരുവായൂർ-പൂങ്കുന്നം ലൈനിൽനിന്ന് പാതയെ ചെമ്പിശ്ശേരി പാലത്തിന്‍റെ ഭാഗത്തേക്ക് ബന്ധിപ്പിക്കാനുള്ള സാധ്യതകൂടി പരിശോധിക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ദൃശ്യ പ്രസിഡന്റ് കെ.കെ. ഗോവിന്ദദാസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം. കൃഷ്ണദാസ്, നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ. പ്രകാശ്, സെക്രട്ടറി ആർ. രവികുമാർ എന്നിവർ സംസാരിച്ചു. മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരനും നിവേദനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.