അരീക്കോട്: കീഴുപറമ്പ് ജി.വി.എച്ച്.എസ് സ്കൂളിൽ സ്വാതന്ത്രദിനാഘോഷ പരിപാടിയിൽ സംഘ്പരിവാർ താത്ത്വികാചാര്യൻ വി.ഡി. സവർക്കറെ ഉൾപ്പെടുത്താനുള്ള ശ്രമം വിവാദമായി. ഘോഷയാത്രയിലാണ് സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം നടന്നത്. 75 സ്വാതന്ത്ര്യസമര സേനാനികളുടെ പുനരാവിഷ്കരണം നടത്താനുള്ള പി.ടി.എ ഉൾപ്പെടെയുള്ള സ്കൂൾ അധികൃതരുടെ തീരുമാനത്തിന്‍റെ ചുവടുപിടിച്ചാണ് അധികൃതർ അറിയാതെ സർവക്കറെയും ചേർക്കാൻ ശ്രമം നടന്നത്. 75 സ്വാതന്ത്രസമര സേനാനികളുടെ പട്ടിക തയാറാക്കി പി.ടി.എയുടെ അനുമതി വാങ്ങിയിരുന്നു. സ്കൂളിലെ അധ്യാപകനെ കൺവീനറാക്കി സബ്കമ്മിറ്റിയും രൂപവത്കരിച്ചു. ഇതിനുശേഷമാണ് പട്ടികയിൽ സവർക്കറെ ഉൾപ്പെടുത്താൻ ശ്രമം നടന്നത്. ഒരുവിദ്യാർഥി സവർക്കറുടെ വേഷമണിഞ്ഞ് പേരെഴുതി സ്കൂളിന് പുറത്തെത്തുകയും ചെയ്തു. എന്നാൽ, ഘോഷയാത്ര ആരംഭിക്കുന്നതിന് മുമ്പ് അധ്യാപകരുടെ ശ്രദ്ധയിൽപെട്ടതോടെ വിദ്യാർഥിയുടെ വസ്ത്രത്തിൽനിന്ന് സവർക്കർ എന്നെഴുതിയ കടലാസ് നീക്കുകയായിരുന്നു. സ്വാതന്ത്ര്യസമരസേനാനികൾക്കൊപ്പം സവർക്കറെ ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. സംഭവം ശ്രദ്ധയിൽപെട്ട ഉടൻ നീക്കി. ഉത്തരവാദപ്പെട്ട സബ്കമ്മിറ്റിയിൽനിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. എസ്.പി.സി, എൻ.എസ്.എസ്, ജെ.ആർ.സി വിദ്യാർഥികൾ, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഘോഷയാത്രയിൽ സവർക്കറുടെ പുനരാവിഷ്കരണം ഉണ്ടായിരുന്നെന്ന വാദം ശരിയല്ലെന്നും സ്കൂൾ അധികൃതർ അറിയിച്ചു. വ്യാപക പ്രതിഷേധം അരീക്കോട്: സ്വാതന്ത്രദിന ആഘോഷ പരിപാടിയിൽ സവർക്കറെ ഉൾപ്പെടുത്താനുള്ള ശ്രമത്തിൽ വ്യാപക പ്രതിഷേധം. കീഴുപറമ്പ് പഞ്ചായത്ത് യൂത്ത് ലീഗ് നേതൃത്വത്തിൽ സ്കൂളിലേക്ക് മാർച്ച് നടത്തി. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ, എം.എസ്.എഫ്, യൂത്ത് കോൺഗ്രസ്, എസ്.ഡി.പി.ഐ സംഘടനകൾ സ്കൂളിലെത്തി അധികൃതർക്ക് പരാതി നൽകി. സവർക്കർക്ക് സ്വാതന്ത്ര്യസമര സേനാനികൾക്കൊപ്പം ഇടം നൽകുന്നത് ജനാധിപത്യസമൂഹത്തിന് നിരക്കുന്നതല്ലെന്ന് എസ്.എസ്.എഫ് അരീക്കോട് ഡിവിഷൻ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ME ARKD SVARKKAR CHITHRAM സവർക്കറുടെ വേഷമണിഞ്ഞ വിദ്യാർഥി ME ARKD SVARKKAR YOUTH LEEG കീഴുപറമ്പ് ജി.വി.എച്ച്.എസ് സ്കൂളിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ച്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.