സിനിമകളുടെ അനുഭവങ്ങളില്ലെങ്കിൽ കഥകളിലേക്ക് വരില്ലായിരുന്നു -ഇ. സന്തോഷ് കുമാർ തൃശൂർ: കണ്ടുതീർത്ത ലോക സിനിമകളുടെ അനുഭവങ്ങളില്ലെങ്കിൽ കഥകളിലേക്ക് വരില്ലായിരുന്നെന്ന് പ്രശസ്ത കഥാകൃത്ത് ഇ. സന്തോഷ് കുമാർ. ഫിപ്രസി സത്യജിത് റായ് അവാർഡ് നേടിയ പ്രഫ. ഐ. ഷൺമുഖദാസിന് കോലഴി സിനിമ കൊട്ടക നൽകിയ സ്വീകരണച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2000ൽ 10 കഥകളടങ്ങിയ ഗാലപ്പഗോസ് എന്ന പ്രഥമ കഥാമാഹാരത്തിൽ ഏഴ് കഥകളും സിനിമയുമായി ബന്ധപ്പെട്ടതായിരുന്നു. 'ബാഗ് ബഹദൂർ' എന്ന് മാതൃഭൂമിയിൽ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട കഥയും സിനിമയുമായി ബന്ധപ്പെട്ടവയായിരുന്നു. പുതു എഴുത്തുകാർ കരുതുന്നത് തന്റെ കഥകളെ എങ്ങനെ സിനിമയാക്കാം എന്നതാണ്. പക്ഷേ നല്ല സിനിമ കണ്ടാൽ അത് ഒരു കഥക്ക് എങ്ങനെ പ്രചോദനമാകുമെന്നാണ് ഞാൻ ചിന്തിക്കാറ്. ഷൺമുഖദാസ് മാഷിന്‍റെ ഓർമകൾ കേരളത്തിന്‍റെ സിനിമ പ്രസ്ഥാനത്തിന്‍റെ രേഖാചിത്രങ്ങൾ കൂടിയാണ്. അത് പുസ്തകരൂപത്തിലാക്കിയാൽ സിനിമ ചരിത്രത്തെ അടയാളപ്പെടുത്തുന്ന പുസ്തകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രഫ. ഐ. ഷൺമുഖദാസ് മറുപടി പ്രസംഗം നടത്തി. കെ.കെ. ആനന്ദ്, പ്രഫ. സത്യൻ കോളങ്ങാടൻ എന്നിവർ സംസാരിച്ചു. കെ.ബി. മധുസൂദനൻ സ്വാഗതവും ഡോ. എസ്.എൻ. പോറ്റി നന്ദിയും പറഞ്ഞു. പടം: tcr adaram: ഫിപ്രസി സത്യജിത് റായി അവാർഡ് നേടിയ ഐ. ഷൺമുഖദാസിന് കോലഴി സിനിമ കൊട്ടകയുടെ പുരസ്കാരം കഥാകൃത്ത് ഇ. സന്തോഷ് കുമാർ ഐ. ഷൺമുഖദാസിന് കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.