പൊലീസിനെതിരെ നിയമനടപടിക്കൊരുങ്ങി കുടുംബം പരപ്പനങ്ങാടി: മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി യുവാവിനെ പൊലീസ് പീഡിപ്പിക്കുകയും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി മത്സ്യവ്യാപാരിയും കുടുംബവും വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞദിവസം പരപ്പനങ്ങാടി മത്സ്യ മാർക്കറ്റിൽനിന്നാണ് മത്സ്യവ്യാപാരിയായ പി.പി. ഷാഹുലിനെ പരപ്പനങ്ങാടി സി.ഐ ഹണി കെ. ദാസ് ചിലരോടൊപ്പം നിർബന്ധിച്ച് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയത്. അര മണിക്കൂറിനകം സ്റ്റേഷനിൽനിന്ന് പോകാൻ അനുവദിച്ചെങ്കിലും കഞ്ചാവ് ഉപയോഗിച്ചയാളായി കള്ളക്കേസിൽ ഉൾപ്പെടുത്തുകയും മാധ്യമങ്ങൾക്ക് ചിത്രം നൽകി അപമാനിക്കുകയും ചെയ്തെന്ന് ഷാഹുൽ, സഹോദരൻ പി.പി. അക്ബർ, പിതാവ് സിദ്ദീഖ് എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പരപ്പനങ്ങാടി പൊലീസിന്‍റെ മനുഷ്യാവകാശ ലംഘനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവർ പറഞ്ഞു. ഷാഹുലും സഹോദരനും പിതാവും വാർത്തസമ്മേളനത്തിൽ MT ppgd Press
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.