തെരുവിൽ സ്വാതന്ത്ര്യസമര ചിത്രങ്ങൾ വരച്ച് വിദ്യാർഥികൾ

വളാഞ്ചേരി: വര ഫൈൻ ആർട്സ് കോളജിലെ വിദ്യാർഥികൾ വളാഞ്ചേരി ബസ്​ സ്റ്റാൻഡിൽ സ്വാതന്ത്ര്യസമര ചിത്രങ്ങൾ തീർത്തു. വളാഞ്ചേരി നഗരസഭ സ്വരാജ് ലൈബ്രറിയുമായി സഹകരിച്ച് നടത്തിയ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായാണ് സ്വാതന്ത്ര്യ വര എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വര ഫൈൻ ആർട്സ് കോളജ് പ്രിൻസിപ്പൽ സുരേഷ് മേച്ചേരി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ മുജീബ് വാലാസി, ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത്, വി.എച്ച്.എസ്.എസ് ഐ.ടി കോഓഡിനേറ്റർ സുരേഷ് പൂവാട്ടു മീത്തൽ, ഫൈൻ ആർട്സ് കോളജ് അധ്യാപകരായ എം. ഷിനോയ്, ടി.കെ. നൗഫൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.