പെരുമ്പിലാവ്: അൻസാർ ഇംഗ്ലീഷ് സ്കൂൾ സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട് ബോർഡ് പരീക്ഷയിൽ ഉന്നത വിജയം നേടിയ . സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് സെക്രട്ടറി ഇ.എ. കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്കൂൾ പൂർവ വിദ്യാർഥിനിയും എം.ഇ.എസ് കെ.വി.എം കോളജ് പി.ജി വിഭാഗം മേധാവിയുമായ ഡോ. നജില മുഖ്യാതിഥിയായി. സി.ഇ.ഒ ഡോക്ടർ നജീബ് മുഹമ്മദ്, പ്രിൻസിപ്പൽ ശിഹാബുദ്ദീൻ പുലത്ത്, പി.ടി.എസ്.സി വൈസ് ചെയർപേഴ്സൻ ഷബീന അബൂബക്കർ, മാനേജ്മെന്റ് പ്രതിനിധി മുഹമ്മദ് അമീൻ എന്നിവർ വിദ്യാർഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. വിദ്യാർഥികളെ ഉന്നത വിജയം കൈവരിക്കാൻ സഹായിച്ച അധ്യാപകരെയും ആദരിച്ചു. വൈസ് പ്രിൻസിപ്പൽ ഷൈനി ഹംസ സ്വാഗതവും ഹയർസെക്കൻഡറി വിഭാഗം മേധാവി രവ്യ നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു. tcckkm 4 പെരുമ്പിലാവ് അൻസാർ ഇംഗ്ലീഷ് സ്കൂളിൽ നടന്ന അനുമോദിക്കൽ ചടങ്ങ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.