തൃശൂർ: പി.വി. പൗലോസ് അനുസ്മരണ സമ്മേളനം ആഗസ്റ്റ് 18ന് വൈകീട്ട് അഞ്ചിന് മൂന്നുമുറി സെന്‍റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളി പാരിഷ് ഹാളിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. കെ.കെ. രാമചന്ദ്രൻ എം.എൽ.എ വിദ്യാഭ്യാസ കിറ്റ് വിതരണം നടത്തും. മികച്ച പൊതുപ്രവർത്തകനുള്ള സാമൂഹ്യശ്രീ അവാർഡ് (25,000 രൂപ) ടി.എൻ. പ്രതാപൻ എം.പിക്കും മാധ്യമശ്രീ അവാർഡ് ജോണി ലൂക്കോസിനും എം.കെ. കൃഷ്ണകുമാറിനും സമ്മാനിക്കുമെന്ന് ഭാരവാഹികളായ ജസ്റ്റിൻ പോൾ അവിട്ടപ്പിള്ളി, തോംസൺ ചക്കാലക്കൽ, ടിവിൻ ലൂയിസ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.