മത്സ്യ മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

'മത്സ്യ മാർക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കണം' കുന്നംകുളം: നഗരസഭ തുറക്കുളം മത്സ്യ മാർക്കറ്റിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് മത്സ്യവിതരണ അനുബന്ധ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു കുന്നംകുളം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ല സെക്രട്ടറി കെ.എം. അലി ഉദ്​ഘാടനം ചെയ്തു. ടി.ബി. ഉമ്മർ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.എം. സോമൻ, കെ.എ. അസീസ്, എ.ആർ. സുനീഷ് എന്നിവർ സംസാരിച്ചു. കെ.എ. അസീസ് പ്രസിഡന്‍റ്, എ.ആർ. സുനീഷ് വൈസ് പ്രസിഡന്‍റ്, എം.കെ. ലക്ഷ്മണൻ സെക്രട്ടറി, പി. രാജേഷ്, ഷെക്കീർ വെള്ളത്തേരി ജോ. സെക്രട്ടറിമാർ, ടി.ബി. ഉമ്മർ ട്രഷറർ എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. എം.കെ. ലക്ഷ്മണൻ സ്വാഗതവും പി. രാജേഷ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.