തെരുവുനായ് ശല്യം: നഗരസഭ യോഗം വിളിക്കും ഗുരുവായൂര്‍: തെരുവുനായ് ശല്യത്തിന് പരിഹാരം കാണാന്‍ നഗരസഭ പ്രത്യേക യോഗം ചേരും. തെരുവുനായ് ശല്യം രൂക്ഷമായ വിഷയം കൗണ്‍സിലില്‍ ചര്‍ച്ചയായപ്പോള്‍ അധ്യക്ഷത വഹിച്ച വൈസ് ചെയര്‍പേഴ്‌സന്‍ അനീഷ്മ ഷനോജാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവ് കെ.പി. ഉദയനാണ് വിഷയം കൗണ്‍സിലില്‍ ഉന്നയിച്ചത്. തെരുവുനായ് ശല്യം ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ നേരിടുന്ന പ്രശ്‌നം മാത്രമായി ഒതുക്കരുതെന്നും നഗരസഭയുടെ എല്ലാ വാര്‍ഡുകളിലും പ്രശ്‌നം രൂക്ഷമാണെന്നും സി.എസ്. സൂരജ് പറഞ്ഞു. നായ്ക്കള്‍ക്ക് ഷെല്‍ട്ടര്‍ ഒരുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനുള്ള സ്ഥലം കണ്ടെത്താന്‍ ദേവസ്വത്തിന്റെ സഹായം തേടിയിട്ടുണ്ടെന്നും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ എ.എസ്. മനോജ് പറഞ്ഞു. തെരുവുനായ് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ദേവസ്വം, നഗരസഭ, പൊലീസ് അധികാരികളുടെ യോഗത്തില്‍ ജനപ്രതിനിധികള്‍ പങ്കെടുക്കാതെ നഗരസഭ സെക്രട്ടറി മാത്രം പങ്കെടുത്തത് ശരിയായില്ലെന്ന് ശോഭ ഹരിനാരായണന്‍ പറഞ്ഞു. തെരുവുനായ് പ്രശ്‌നം പരിഹരിക്കേണ്ടത് നഗരസഭയുടെ ഉത്തരവാദിത്തമാണെന്നും ഓര്‍മിപ്പിച്ചു. ലൈബ്രറിയുടെ ചുമരില്‍ ആലേഖനം ചെയ്ത ഭരണഘടനയുടെ ആമുഖം രാവിലെ 10ന് എന്‍.കെ. അക്ബര്‍ എം.എല്‍.എ പ്രകാശനം ചെയ്യും. ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കളുടെ പട്ടിക അംഗീകരിച്ചു. എ.എം. ഷെഫീര്‍, എ.എസ്. മനോജ്, എ. സായിനാഥന്‍, ഷൈലജ സുധന്‍, മെഹ്‌റൂഫ്, രേണുക ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.