തൃശൂർ: പുല്ലഴി സെന്റ് ജോസഫ്സ് മെന്റൽ ഹെൽത്ത് കെയർ ഹോമിന്റെ പേൾ ജൂബിലിയും (30ാം വാർഷികം) സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലിയും 15ന് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 5.15ന് ടി.എൻ. പ്രതാപൻ എം.പി പൊതുയോഗം ഉദ്ഘാടനം ചെയ്യും. വികാരി ജനറല്‍ മോൺ.ജോസ് കോനിക്കര അധ്യക്ഷത വഹിക്കും. ജൂബിലി സ്കോളർഷിപ് വിതരണം മേയർ എം.കെ. വർഗീസും ജൂബിലി ഫണ്ട് സ്വീകരണം പി. ബാലചന്ദ്രൻ എം.എൽ.എയും പോസ്റ്റൽ സ്റ്റാംപ് പ്രകാശനം കെ.പി. തോമസും നിർവഹിക്കും. വിവിധ ആതുരാലയങ്ങളിലെ 75 അന്തേവാസികളെ ആദരിക്കുമെന്ന് ഡയറക്ടർ ഫാ. രാജു അക്കര, ജനറൽ കൺവീനർ ബേബി മൂക്കൻ, ട്രഷറർ പോൾസൺ ആലപ്പാട്ട് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.