എരുമപ്പെട്ടി: തയ്യൂർ ഗവ. സ്കൂളിന് സമീപമുള്ള കെട്ടിടത്തിൽ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി. 60 വയസ്സോളമുള്ള രാമച്ചൻ എന്ന് വിളിക്കുന്ന ജയകൃഷ്ണൻ എന്നയാളാണ് മരിച്ചത്. ഗുരുവായൂർ സ്വദേശിയാണെന്ന് പറയുന്നു. സ്കൂളിന് എതിർവശത്തെ ഇസാഫ് ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന് മുകളിൽ ഷീറ്റ് മേഞ്ഞ ഷെഡിലായിരുന്നു താമസം. രാവിലെ ചായ കുടിക്കാൻ കടയിൽ വന്നിരുന്നതായി പരിസരവാസികൾ പറയുന്നു. ഉച്ചക്കു ശേഷം കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൂലിപ്പണിക്കാരനാണ്. ഗുരുവായൂരിൽ കുടുംബം ഉണ്ടെന്നും തൃശൂർ പൂങ്കുന്നത്ത് ചായക്കട നടത്തിയിരുന്നതായും പറയുന്നു. എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. വിവരം അറിയുന്നവർ എരുമപ്പെട്ടി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. TCD ERUMAPETTY - RAMACHAN 60 അജ്ഞാതനായ വയോധികൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.