സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് പാർട്ടിയുമായി ബന്ധമില്ല -സി.പി.എം

പരപ്പനങ്ങാടി: സ്വർണക്കടത്ത്​ കേസിൽ കഴിഞ്ഞദിവസം കരിപ്പൂരിൽ പിടിയിലായ പ്രതികൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് സി.പി.എം. പിടിയിലായ പരപ്പനങ്ങാടി സ്വദേശികളായ കെ.പി. മൊയ്തീൻകോയ, അബ്ദുൽ റൗഫ് എന്നിവർക്ക് സി.പി.എമ്മുമായി ഒരു ബന്ധവുമില്ലെന്നാണ് സി.പി.എം തിരൂരങ്ങാടി ഏരിയ സെക്രട്ടറി ഇ. നരേന്ദ്രദേവ് അറിയിച്ചത്. കുറച്ചുകാലം മുമ്പ് ബന്ധമുണ്ടായിരുന്നെങ്കിലും ഒരുവർഷം മുമ്പ് എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് പുറത്തുപോയവരാണ് ഇവരെന്നും ഏരിയ സെക്രട്ടറി വാർത്തകുറിപ്പിൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.