തകരാറിലായ വിമാനം പുറപ്പെട്ടു

കരിപ്പൂർ: പക്ഷിയിടിച്ചതിനെ തുടർന്ന് തകരാറിലായ എയർഇന്ത്യ​ വിമാനം മടങ്ങി. കഴിഞ്ഞ ദിവസം കോഴിക്കോട്​ വിമാനത്താവളത്തിലെത്തിയ എയർഇന്ത്യ വിമാനത്തിന്‍റെ തുടർ സർവിസ്​ സാ​ങ്കേതിക തകരാറിനെ തുടർന്ന്​ റദ്ദാക്കിയിരുന്നു. വിമാനത്തിന്‍റെ ഇടതുഭാഗത്തെ എൻജിനിലായിരുന്നു തകരാർ​. മുംബൈയിൽനിന്നെത്തിയ എയർഇന്ത്യ എൻജിനീയറിങ്​ വിഭാഗം തകരാറിലായ യന്ത്രഭാഗം മാറ്റിയതിന്​ ശേഷം വ്യാഴാഴ്ച പുലർച്ചെ 4.30ഓടെ ഡൽഹിയിലേക്കാണ്​ വിമാനം മടങ്ങിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.