കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം -മുസ്​ലിം ലീഗ്

മഞ്ചേരി: നഗരസഭയുടെ വേട്ടേക്കോടുള്ള സ്ഥലത്തുനിന്ന്​ കരിങ്കല്ല് വെട്ടി കടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് മുനിസിപ്പൽ മുസ്​ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. വ്യവസായ എസ്റ്റേറ്റ് തുടങ്ങാനായി ഏറ്റെടുത്ത 72 സെന്‍റ്​ ഭൂമിയിൽനിന്നാണ് കരിങ്കല്ല് വെട്ടിയത്. പ്രസിഡന്‍റ്​ എ.പി. മജീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വല്ലാഞ്ചിറ മജീദ്, വി. അബ്ദുറഹിമാൻ എന്ന ബാപ്പുട്ടി, ടി.എം. നാസർ, മരുന്നൻ മുഹമ്മദ്, വല്ലാഞ്ചിറ സക്കീർ, എ.എം. റഷീദ്, കെ.കെ.ബി. മുഹമ്മദലി, സലീം മണ്ണിശ്ശേരി, പി. സൈതലവി എന്ന ചെറിയാപ്പു ഹാജി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.