താനൂർ-തെയ്യാല റോഡ് റെയിൽവേ മേൽപാല നിർമാണം കേന്ദ്ര,സംസ്ഥാന സർക്കാറുകൾ ത്വരിതപ്പെടുത്തുക -എസ്.ഡി.പി.ഐ

'താനൂർ-തെയ്യാല റോഡ് നിർമാണം ത്വരിതപ്പെടുത്തുക' താനൂർ: താനൂർ-തെയ്യാല റോഡ് നിർമാണം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ത്വരിതപ്പെടുത്തണമെന്ന് എസ്.ഡി.പി.ഐ താനൂർ മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികൾ ആവശ്യപ്പെട്ടു. ഗേറ്റ് കാവൽക്കാരെ സ്ഥലം മാറ്റിയ നടപടി റെയിൽവേ പിൻവലിക്കുക, പാലം നിർമാണത്തിന്റെ പേരിൽ അടച്ചിട്ട റെയിൽവേ ഗേറ്റ് ഗതാഗതത്തിന് തുറന്ന് കൊടുക്കുക, മേൽപാലത്തിന്റെ പണി സമയബന്ധിതമായി പൂർത്തിയാക്കുക, നാടിന്റെ വികസനത്തിന്‌ തടസ്സം നിൽക്കുന്ന യു.ഡി.എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണികളുടെ പാരവെപ്പ് രാഷ്ട്രീയം നാടിന് ഗുണം ചെയ്യില്ലെന്നും നാടിന്റെ വികസനപ്രവർത്തനങ്ങൾക്ക് രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്നും എസ്.ഡി.പി.ഐ താനൂർ മുനിസിപ്പൽ പ്രസിഡന്റ് ഇ. ഫൈസൽ, സെക്രട്ടറി ടി.പി. റാഫി, ട്രഷറർ എ. അയ്യൂബ് എന്നിവർ വാർത്തക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.