സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പുമായി ചെറായി സ്‌കൂൾ വിദ്യാർഥികൾ

പുന്നയൂർക്കുളം: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ചെറായി ഗവ. യു.പി സ്‌കൂളില്‍ സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് സംഘടിപ്പിച്ചു. സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികളും സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ് ചാര്‍ത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗ്രീഷ്മ ഷനോജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ടി. പ്രവീണ്‍ പ്രസാദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ശോഭ പ്രേമന്‍, പ്രധാനാധ്യാപിക വി.ഡി. ലതിക, വി. താജുദ്ദീന്‍, എം. രഘുനാഥ്, സി.പി. ബൈജു, എം.പി.ടി.എ പ്രസിഡന്റ് ലിയാന, സ്‌നേഹ് മോഹന്‍, അധ്യാപകരായ പ്രിന്‍സി, ഷിബിന്‍രാജ്, ജയ കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അധ്യാപകരായ ശ്രീദേവി, ഷിബിൻ രാജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.