ഉന്നതവിജയികളെ ആദരിച്ചു

തിരൂരങ്ങാടി: അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കൊളപ്പുറം ആസാദ് ഭവനിൽ എസ്.എസ്.എൽ.സി, പ്ലസ് ​ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു. എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.സി. ഹുസൈൻ ഹാജി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കെ.പി. അബ്ദുൽ മജീദ്, യൂത്ത് കോൺഗ്രസ് നേതാവ് താരാ ടോജോ അലക്സ്, യു.ഡി.എഫ് ചെയർമാൻ അസീസ് ഹാജി, പറപ്പൂർ ബ്ലോക്ക് പ്രസിഡന്‍റ്​ നാസർ പറപ്പൂർ, ഡി.സി.സി അംഗം എ.കെ.എ. നസീർ, കാവുങ്ങൽ അബ്ദുല്ല, ഹംസ തെങ്ങിലാൻ, ഷെമീം തറി, മണ്ഡലം ട്രഷറർ പി.കെ. മൂസ ഹാജി തുടങ്ങിയവർ സംബന്ധിച്ചു. ഫോട്ടോ : അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ്​ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.