ആലത്തൂർ (പാലക്കാട്): ചിറ്റിലഞ്ചേരി കോന്നല്ലൂരില്‍ ഡി.വൈ.എഫ്.ഐ വനിതനേതാവിനെ യുവാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കോന്നല്ലൂര്‍ ശിവദാസന്റെ മകള്‍ സൂര്യപ്രിയയാണ് (24) കൊല്ലപ്പെട്ടത്. പ്രതി അഞ്ചുമൂര്‍ത്തി മംഗലം ചിക്കോട് പയ്യകുണ്ട് സ്വദേശി സുജീഷ് (24) പൊലീസില്‍ കീഴടങ്ങി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ 11ഓടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. കോന്നല്ലൂരിലെ സ്വന്തം വീട്ടിലെ മുറിയിലാണ് സൂര്യപ്രിയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മ ഗീതയും അമ്മയുടെ പിതാവ് മണിയുമാണ് ഇവർക്കൊപ്പം താമസിക്കുന്നത്. ബുധനാഴ്ച രാവിലെ സൂര്യപ്രിയയുടെ അമ്മ ഗീത തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നു. മുത്തച്ഛന്‍ ചായ കുടിക്കാന്‍ പുറത്തുപോയ സമയത്താണ് സുജീഷ് വീട്ടിലെത്തിയത്. മരണം ഉറപ്പിച്ചശേഷം സുജീഷ് ആലത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോഴാണ് പേരക്കുട്ടി മുറിക്കകത്ത് മരിച്ചുകിടക്കുന്ന വിവരം മുത്തച്ഛന്‍ അറിയുന്നത്. ചെന്നൈയിൽ ബേക്കറി ജോലിക്കാരനായ പ്രതി സുജീഷ് ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെയായി സൂര്യപ്രിയ തന്നെ ഒഴിവാക്കുന്നെന്ന് സുജീഷിന് തോന്നിയിരുന്നെന്നും തുടര്‍ന്നാണ് കൊലപാതകമെന്നുമാണ് നിഗമനം. ഇരുവരും തമ്മിലുണ്ടായ വാക്തര്ക്കത്തിനൊടുവില് സുജീഷ് സൂര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷനില്‍ എത്തിയ സുജീഷ് കുറ്റസമ്മതം നടത്തി സൂര്യയുടെ മൊബൈല്‍ ഫോണ്‍ പൊലീസിന് കൈമാറുകയായിരുന്നു. മേലാര്‍കോട് പഞ്ചായത്ത് സി.ഡി.എസ് അംഗമാണ് സൂര്യപ്രിയ. ഡി.വൈ.എഫ്.ഐ കോന്നല്ലൂര്‍ യൂനിറ്റ് സെക്രട്ടറിയും ചിറ്റിലഞ്ചേരി മേഖല കമ്മിറ്റി അംഗവുമാണ്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം വ്യാഴാഴ്ച നടക്കും. pkg Sooria priya 24 സൂര്യപ്രിയ pkg sujeesh സുജീഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.