ഇന്നത്തെ ഭരണസമിതി യോഗം ചർച്ച ചെയ്യും മലപ്പുറം: ജില്ലയില്‍ പാല്‍ വിതരണ സംരംഭം ആരംഭിക്കാൻ ജില്ല പഞ്ചായത്ത്. പുതിയ സംരംഭം വ്യാഴാഴ്ച രാവിലെ 11ന് ചേരുന്ന ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്യും. ക്ഷീരവികസന സംരംഭം എന്ന അജണ്ടയിലാണ് ചര്‍ച്ചകള്‍ നടക്കുക. ജില്ലയിൽ ക്ഷീരോൽപാദന മേഖലയിൽ ഗുണമേന്മയുള്ള പാലും പാലുൽപന്നങ്ങളും വിതരണം ചെയ്യുകയാണ് ലക്ഷ്യം. ഇതോടൊപ്പം മേഖലയിലെ ഇതര സംസ്ഥാനങ്ങളിൽ ഗുണനിലവാരമില്ലാത്ത പാലിന്‍റെ വിതരണം ഘട്ടംഘട്ടമായി അവസാനിപ്പിക്കുന്നതിന്‍റെകൂടി ഭാഗമാണ് പുതിയ സംരംഭം. ക്ഷീര വികസന വകുപ്പിൽനിന്നുള്ള നിർദേശങ്ങൾ സ്വീകരിച്ച് ജില്ല പഞ്ചായത്തുമായി സഹകരിച്ച് പാൽ വിപണന സംരംഭത്തിനാണ് പദ്ധതി തയാറാക്കുന്നത്. ജില്ലയില്‍ പാലിന്‍റെയും പാലുൽപന്നങ്ങളുടെയും അഭ്യന്തര ഉൽപാദനം വർധിപ്പിക്കാനും സാധിക്കും. ഈ വര്‍ഷത്തെ ബജറ്റില്‍ ഗുണമേന്മയുള്ളതും നാട്ടിന്‍പുറങ്ങളില്‍നിന്ന് ശേഖരിക്കുന്നതുമായ ശുദ്ധമായ പാല്‍ ഗുണ നിലവാരം ഉറപ്പുവരുത്തിയ ശേഷം പാക്ക് ചെയ്ത് ഹാപ്പി മില്‍ക്ക് എന്ന പേരില്‍ പുറത്തിറക്കാന്‍ പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. ഇതിനായി 10 ലക്ഷം രൂപയും മാറ്റിവെച്ചു. എ.ടി.എം രൂപത്തില്‍ പാല്‍ ഗ്രാമീണ മേഖലയില്‍ ലഭ്യമാക്കാനും അധികൃതര്‍ ബജറ്റില്‍ പദ്ധതി വെച്ചിരുന്നു. ഈ മില്‍ക്ക് എ.ടി.എം യൂനിറ്റുകള്‍ക്ക് 50 ലക്ഷം രൂപയുമാണ് വകയിരുത്തിയിരുന്നത്. 2022 -23 വാര്‍ഷിക പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കാനും പദ്ധതി പുരോഗതി വിലയിരുത്താനും ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്യും. ജില്ല പഞ്ചായത്ത് ഇ-ഓഫിസ് സംവിധാനം നടപ്പാക്കുന്നത് സംബന്ധിച്ചും യോഗം കാര്യങ്ങള്‍ ചര്‍ച്ചക്ക് എടുക്കും. സെപ്റ്റംബർ ഒന്ന് മുതലാണ് ഇ-ഓഫിസ് സംവിധാനം നടപ്പാക്കാന്‍ ആലോചിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.