റവന്യൂ വകുപ്പിൽ സ്ഥിരം തസ്തികകൾ സൃഷ്ടിക്കണം -റവന്യൂ സ്റ്റാഫ് അസോ.

മലപ്പുറം: റവന്യൂ വകുപ്പിലെ ജോലിക്രമീകരണ വ്യവസ്ഥയിലുള്ള നിയമനം അവസാനിപ്പിച്ച് സ്ഥിരം തസ്തികകൾ സൃഷ്ടിക്കണമെന്ന് കേരള റവന്യൂ ഡിപ്പാർട്​മെന്‍റ്​ സ്റ്റാഫ് അസോസിയേഷൻ മലപ്പുറം ജില്ല കൺവെൻഷൻ ആവശ്യ​പ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ്​​ ജി. ജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ജിസ്​മോൻ പി. വർഗീസ്​ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.എം. നജീം, ജില്ല ജോ. സെക്രട്ടറി പ്രസന്നകുമാർ, ഷാനവാസ്​, അനിൽകുമാർ, കെ.സി. സുരേഷ് ബാബു, എസ്​. മോഹനൻ, കവിത എന്നിവർ സംസാരിച്ചു. ജില്ല ജോ. സെക്രട്ടറി എ.എസ്.​ ശ്യാംജിത്ത് സ്വാഗതവും ജില്ല ട്രഷറർ സി. പ്രവീൺ നന്ദിയും പറഞ്ഞു. ജില്ല കമ്മിറ്റി അംഗം ടി. സീമ അനുശോചനപ്രമേയം അവതരിപ്പിച്ചു. സർവിസിൽനിന്ന്​ വിരമിച്ച സംഘടനനേതാക്കളായ എച്ച്. വിൻസെന്‍റ്​​, പി. പ്രശാന്ത് എന്നിവർക്ക് യാത്രയയപ്പ് നൽകി. ഭാരവാഹികൾ: എ.എസ്.​ ശ്യാംജിത്ത് (പ്രസി), ടി. സീമ, രജീഷ് ബാബു (വൈസ്​ പ്രസി), പ്രസന്നകുമാർ (സെക്ര), ഓമനദാസ്​, സുജിത്ത് പൊന്നാനി (ജോ. സെക്ര), സി. പ്രവീൺ (ട്രഷ). photo: m3 revenue കേരള റവന്യൂ ഡിപ്പാർട്​മെന്‍റ്​ സ്റ്റാഫ് അസോസിയേഷൻ മലപ്പുറം ജില്ല കൺവെൻഷൻ സംസ്ഥാന പ്രസിഡന്‍റ്​​ ജി. ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു m3 shyamjith (presi) m3 prasannakumar (sec)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.