ഹര്‍ ഘര്‍ തിരംഗ: പതാകകള്‍ കൈമാറി

മലപ്പുറം: ഹര്‍ ഘര്‍ തിരംഗ പരിപാടിയുടെ ഭാഗമായി മലപ്പുറം സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫിസുകളില്‍ ഉയര്‍ത്താൻ കുടുംബശ്രീ നിര്‍മിച്ച 100 പതാക കൈമാറി. വസ്ത്ര ബ്യൂട്ടിക് നിര്‍മാണ യൂനിറ്റ് പ്രതിനിധി റംലയില്‍നിന്ന്​ അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റ് എന്‍.എം. മെഹറലി പതാകകള്‍ ഏറ്റുവാങ്ങി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഓഫിസുകളിലും ദേശീയപതാക ഉയര്‍ത്തുന്ന ഹര്‍ ഘര്‍ തിരംഗ പരിപാടി ജില്ലയിലും വിപുലമായി നടപ്പാക്കുന്നതിനായാണ് പതാകകള്‍ തയാറാക്കിയത്. കുടുംബശ്രീക്കാണ് ദേശീയപതാക നിര്‍മാണത്തിന്റെയും വിതരണത്തിന്റെയും ചുമതല. 94 യൂനിറ്റുകള്‍ ചേര്‍ന്നാണ് പതാകകള്‍ നിര്‍മിച്ചത്. ജില്ലയില്‍ 1,93,362 പതാകകള്‍ നിര്‍മിക്കാനാണ് കുടുംബശ്രീക്ക് ഓർഡര്‍ ലഭിച്ചത്. ഇതില്‍ 1,14,664 പതാക നിര്‍മാണം പൂര്‍ത്തിയാക്കി. 18,415 പതാക വിതരണം ചെയ്തു. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ ശേഷിക്കുന്നവ വിതരണം ചെയ്യും. കുടുംബശ്രീ മിഷന്‍ ജില്ല പ്രോഗ്രാം മാനേജര്‍ ജിജു, ബ്ലോക്ക് കോഓഡിനേറ്റര്‍ സിന്ധു, വിവിധ ഡെപ്യൂട്ടി കലക്ടര്‍മാര്‍, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. photo: mm flag കലക്ടറേറ്റിലെ വിവിധ ഓഫിസുകളിലേക്കായി കുടുംബശ്രീ മുഖേന നിർമിച്ച പതാകകൾ എ.ഡി.എം.എൻ.എം മെഹ്‌റലി ഏറ്റുവാങ്ങുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.