തപാൽ ജീവനക്കാർ പണിമുടക്കി

പൊന്നാനി: തപാൽ സ്വകാര്യവത്​കരണ നടപടികൾ പിൻവലിക്കുക, പോസ്റ്റ്​ഓഫിസ് സേവിങ്​സ്​ ബാങ്ക് സംരക്ഷിക്കുക, എല്ലാ തസ്തികകളിലും നിയമനം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിനെ തുടർന്ന് പൊന്നാനി മേഖലയിലെ മുഴുവൻ തപാൽ ഓഫിസുകളും അടഞ്ഞുകിടന്നു. പൊന്നാനിയിൽ നടന്ന സമര സദസ്സിൽ വിവിധ സംഘടനകൾ അഭിവാദ്യമർപ്പിച്ചു. പി.വി. സുധീർ ഉദ്ഘാടനം ചെയ്തു. ടി.പി. രാമദാസ് അധ്യക്ഷത വഹിച്ചു. വി. വിജയൻ, കെ. അബ്ദുല്ല, രതീഷ്, ഷാരൂഖ്, വി. മണികണ്ഠ്ൻ, സി.ടി. ശിവരാമൻ, വാസുദേവൻ എന്നിവർ സംസാരിച്ചു. സി.പി. ബഷീർ സ്വാഗതവും സുജിത്ത് നന്ദിയും പറഞ്ഞു. Photo: MP PNN 6: പൊന്നാനിയിൽ പോസ്റ്റ്​ഓഫിസ് ജീവനക്കാർ നടത്തിയ പണിമുടക്ക് പി.വി. സുധീർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.