യുദ്ധവിരുദ്ധ സംഗമം

വളാഞ്ചേരി: ഹിരോഷിമ -നാഗസാക്കി ദിനാചരണത്തിന്‍റെ ഭാഗമായി വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് സംഘടിപ്പിച്ചു. ഇതിന്‍റെ ഭാഗമായി വെള്ളരിപ്രാവുകളെ പറത്തുകയും യുദ്ധവിരുദ്ധ റാലി സംഘടിപ്പിക്കുകയും ചെയ്തു. റാലി പി.ടി.എ പ്രസിഡന്‍റ്​ നസീർ തിരൂർക്കാട് ഫ്ലാഗ് ഓഫ് ചെയ്തു. പ്രിൻസിപ്പൽ എം.പി. ഫാത്തിമ കുട്ടി യുദ്ധവിരുദ്ധ സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ സി.ആർ. ശ്രീജ, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ പി. ഫ്രോയിഡ് ഫ്രാൻസിസ്, എൻ.സി.സി ഓഫിസർ പി. ശിഹാബുദ്ദീൻ, എസ്.പി.സി ഓഫിസർ കെ.ടി. സജിത്, പി.ടി.എ എക്സിക്യൂട്ടിവ് അംഗം നാലകത്ത് കരീം എന്നിവർ സംസാരിച്ചു.  MP VNCY 1 VHSS valanchery.jpg: ഹിരോഷിമ -നാഗസാക്കി ദിനാചരണത്തിന്‍റെ ഭാഗമായി വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ വെള്ളരിപ്രാവുകളെ പറത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.