പ്രതിഭ പുരസ്കാരം നൽകി

ചങ്ങരംകുളം: യൂത്ത് കോൺഗ്രസ് ആലങ്കോട് മണ്ഡലം കമ്മിറ്റി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ് 2002ൽ ഇടംപിടിച്ച മൂന്നു വയസ്സുകാരൻ സഹസാദ് സക്കീറിന് ആദരിച്ചു. ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി അഡ്വ. സിദ്ദീഖ് പന്താവൂർ പുരസ്കാരം നൽകി. ആലംകോട് മണ്ഡലം കോൺഗ്രസ്​ പ്രസിഡന്‍റ്​ പി.ടി. അബ്ദുൽ ഖാദർ പൊന്നാട അണിയിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ രജി ഒതലൂർ അധ്യക്ഷത വഹിച്ചു. കെ. അരുൺലാൽ, സലീം ചങ്ങരംകുളം, രഞ്ജിത്ത് അടാട്ട്, കെ.വി. നസറുദ്ദീൻ, താഹിർ കോക്കൂർ എന്നിവർ സംബന്ധിച്ചു. ഫോട്ടോ: സഹസാദ് സക്കീറിന് പ്രതിഭ പുരസ്കാരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.